ഇലക്ട്രിക് ഓട്ടോക്ക് സബ്സിഡി കൊടുത്തിട്ടും അപേക്ഷകരില്ലെന്ന് മന്ത്രി

കോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷക്കൾക്ക് സബ്സിഡി കൊടുത്തിട്ടും അപേക്ഷിക്കാൻ കോഴിക്കോട് ആളില്ലെന്ന് ഗതാഗത മന്ത്രി. ജില്ലയിൽ 2000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡിയോടുകൂടി പെർമിറ്റ് കൊടുക്കാൻ തുക നീക്കിവെച്ചിട്ടുണ്ടെങ്കിലും വെറും 167 ഓട്ടോറിക്ഷകൾക്കു മാത്രമാണ് അപേക്ഷ നൽകിയതെന്ന് മന്ത്രി ആന്റണി രാജു. ടൗൺഹാളിൽ ഗതാഗത വകുപ്പ് അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ മന്ത്രി അറിയിച്ചതാണിത്. എൽ.എൻ.ജി (ദ്രവീകൃത പ്രകൃതിവാതകം)ക്കുള്ള ​333 ​പെർമിറ്റ് കോഴിക്കോടിന് കിട്ടിയിട്ടുണ്ട്. എന്നാൽ, എൽ.എൻ.ജിയുടെ അപര്യാപ്തത കാരണം സി.എൻ.ജിയിലേക്ക് മാറ്റുന്നത് പരിഗണനയിലുണ്ടെന്നും ഇതു സംബന്ധമായ പരാതി ലഭിച്ചിട്ടു​ണ്ടെന്നും മന്ത്രി പറഞ്ഞു. കൊടുവള്ളിയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കണമെന്ന് എം.കെ. മുനീർ എം.എൽ.എ അദാലത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.