ശൗര്യചക്ര ജേതാവ് പി.വി. മനേഷിന് ആദരം

തലശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ദിനത്തോടനുബന്ധിച്ച് എൻ.എസ്.ജി കമാൻഡോ ശൗര്യചക്ര ജേതാവ് സുബേദാർ പി.വി. മനേഷിനെ വടക്കുമ്പാട് പി.സി. ഗുരുവിലാസം ബേസിക് യു.പി സ്കൂൾ ആദരിച്ചു. ഷാജി കാരായി അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, മനേഷിന് ഉപഹാരം നൽകി. പി.കെ. ജ്യോഷിത, പി. രജി, രാജൻ പാലോറാൻ, ഷിംജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാലയ പരിസരത്തെ, സേനയിൽനിന്ന് വിരമിച്ചവരും അദ്ദേഹത്തെ ആദരിച്ചു. പടം.....വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ശൗര്യചക്ര ജേതാവ് സുബേദാർ പി.വി. മനേഷ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.