യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു

പാലേരി: ചങ്ങാരോത്ത് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനമാചരിച്ചു. രാവിലെ പ്രസിഡന്റ്‌ അരുൺ പെരുമന പതാക ഉയർത്തി. പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെ ആദരിച്ചു. ജനകീയ ഡോക്ടർ ഇ.വി. ആനന്ദൻ, യുവ കർഷകക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ബിന്ദു ജോസഫ് രണ്ടുപ്ലക്കൽ, വോളിബാൾ താരവും ഹരിയാനയിൽ നടന്ന ദേശീയ മീറ്റിൽ സ്വർണ മെഡൽ ജേതാവുമായ സുജാത ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങ് ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ. ബാലനാരായണൻ, കെ.കെ. വിനോദൻ, സത്യൻ കടിയങ്ങാട്, രാമചന്ദ്രൻ മാസ്റ്റർ, രാജൻ മരുതേരി, കെ.വി. രാഘവൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, വി. ഹരീന്ദ്രൻ, ചന്ദ്രൻ മാസ്റ്റർ, എസ്. സുനന്ദ്, സരിത്ത്, അൻസാർ കന്നാട്ടി, സുമിത് കടിയങ്ങാട് എന്നിവർ നേതൃത്വം നൽകി. എൻ. ടി. ഷാഹുൽ നന്ദി പറഞ്ഞു. ....... Photo: ചങ്ങരോത്ത് നടന്ന യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.