സാമൂഹിക് ജാഗരൺ പ്രചാരണ ജാഥ

കുന്ദമംഗലം: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് പങ്കില്ല, ചരിത്രം തിരുത്തി എഴുതരുത് എന്ന മുദ്രാവാക്യവുമായി കർഷക തൊഴിലാളി യൂനിയൻ, കർഷക സംഘം, സി.ഐ.ടി.യു എന്നിവയുടെ ആഭിമുഖ്യത്തിൽ സാമൂഹിക് ജാഗരൺ പ്രചാരണ ജാഥ നടത്തി. കാരന്തൂരിൽ കർഷക സംഘം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ടി. ശിവാനന്ദൻ, വി. അനിൽകുമാർ, എം.എം. സുധീഷ് കുമാർ, കെ.എം. ഗിരീഷ്, അഡ്വ. നാരായണൻ, ടി.പി. നിധീഷ്, സി. പ്രമോദ്, പി. ശിവദാസൻ നായർ, ഷിജു പടനിലം എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. പന്തീർപാടം, മുറിയനാൽ, ചൂലാംവയൽ, പതിമംഗലം ഭാഗങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ പടനിലത്ത് സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.