സംരംഭകർക്കായി സബ്സിഡി മേളയുമായി താമരശ്ശേരി പഞ്ചായത്ത്

താമരശ്ശേരി: പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ വകുപ്പും താമരശ്ശേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ലോൺ, ലൈസൻസ്, സബ്‌സിഡി മേള പഞ്ചായത്ത്‌ പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ സത്താർ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ. അരവിന്ദൻ, അയൂബ് ഖാൻ, എൻ. മഞ്ജിത, യൂത്ത് വിങ് കോഓഡിനേറ്റർ അൻഷാദ് മലയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 10ഓളം പുതിയ സംരംഭക പദ്ധതികൾ സ്വീകരിക്കുകയും പുതുതായി തുടങ്ങിയ സംരംഭങ്ങൾക്ക് ലോൺ വിതരണം ​നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.