കടലുണ്ടി: ചാലിയാർ പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് കോഴിക്കോട് ജില്ല നിർമാണത്തൊഴിലാളി യൂനിയൻ ഫറോക്ക് എരിയ സമ്മേളനം ആവശ്യപ്പെട്ടു. നിർമാണ ക്ഷേമനിധി പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ച് സമയബന്ധിതമായി വിതരണംചെയ്യണമെന്നും കേന്ദ്രസർക്കാർ ഭക്ഷ്യവസ്തുക്കൾക്ക് എർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കണമെന്നും നിർമാണത്തിനാവശ്യമായ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. രാമനാട്ടുകര ഗണപത് യു.പി സ്കൂളിൽ കെ.വി. ജോസ് നഗറിൽ നടന്ന സമ്മേളനം യൂനിയൻ ജില്ല സെക്രട്ടറി പി.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുണ്ടെങ്ങാട്ട് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ പറശ്ശേരി, എം.വി. സദാനന്ദൻ, എൻ. ഭാസ്കരൻ നായർ, കെ. രാധ, എം.പി. സത്യൻ, എം. പത്മനാഭൻ എന്നിവർ സംസാരിച്ചു. വിജയൻ പി. മേനോൻ സ്വാഗതവും പി. ജയപ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. സുരേന്ദ്രൻ (പ്രസി), ഇ. മോഹൻദാസ്, നാരായണൻ പച്ചാട്ട്, ഇ. സദാനന്ദൻ (വൈസ് പ്രസി), വി.കെ. രാജൻ (സെക്ര), ടി. മഹേഷ്, എം.എ. വേണുഗോപാൽ, കെ. രാമദാസ് (ജോ. സെക്ര), പി. ജയപ്രകാശ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.