തലക്കുളത്തൂർ: പഞ്ചായത്തിൽനിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി ഉന്നതവിജയം നേടിയ വിദ്യാർഥികളെയും പഞ്ചായത്ത് വിദ്യാഭ്യാസസമിതി സംഘടിപ്പിച്ച വായനമാസാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീന സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിൽ കോരാമ്പ്ര, ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. രാമചന്ദ്രൻ, കെ.പി. ഗീത, വിദ്യാഭ്യാസ കർമസമിതി ചെയർപേഴ്സൻ പി. ബിന്ദു എന്നിവർ സംസാരിച്ചു. കാക്കൂർ പൊലീസ് സീനിയർ സിവിൽ ഓഫിസർ ഷംനാസ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ക്ലാസ് എടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ജി. പ്രജിത സ്വാഗതവും പി.ഇ.സി കൺവീനർ പി. പുരുഷു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.