എൻ.ജി.ഒ യൂനിയന്‍ ജില്ല കലോത്സവം

കോഴിക്കോട്​: കേരള എൻ.ജി.ഒ യൂനിയന്‍റെ ഏഴാമത് ജില്ല കലോത്സവം ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഹംസ കണ്ണാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. സന്തോഷ്, സിന്ധു രാജൻ, അനൂപ് തോമസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.പി. രാജേഷ് സ്വാഗതവും എസ്. സതീഷ് കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിന്ധു രാജൻ, അനൂപ് തോമസ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ 10 ഏരിയകളെ പ്രതിനിധാനംചെയ്ത് ആറ് വേദികളിലായി 19 ഇനങ്ങളിലായി 437 ജീവനക്കാരാണ് മത്സരിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. ജില്ല കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാർ ആഗസ്റ്റ് 21ന് പയ്യന്നൂരിൽ നടക്കുന്ന ഏഴാമത് സംസ്ഥാന കലോത്സവത്തിന് യോഗ്യതനേടി. പടം....ngo kalolsavam എൻ.ജി.ഒ യൂനിയന്‍റെ ജില്ല കലോത്സവം മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു കരയോഗ നേതൃയോഗം കോഴിക്കോട്: താലൂക്ക് എൻ.എസ്.എസ് കരയോഗ നേതൃയോഗത്തിൽ പ്രസിഡന്റ് കെ. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. എൻ. സുകുമാരൻ നായർ, ജി.ജെ. ജയമോഹൻ, വത്സല ഗോപിനാഥ്, സി. ചന്ദ്രശേഖരൻ നായർ, എം. ശശിധരൻ, വി.ആർ. അജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.