ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം വെടിയണം -വിസ്ഡം യൂത്ത്

കോഴിക്കോട്: ജെൻഡ്രൽ ന്യൂട്രാലിറ്റി ആശയങ്ങൾ വിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച ടാർഗറ്റ് ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു. ജെൻഡർ പൊളിറ്റിക്സിലെ ചതിക്കുഴികൾ തിരിച്ചറിയാത്ത ചിലരുടെ അജണ്ടകൾക്ക് വഴങ്ങിക്കൊടുക്കുന്നത് ഭൂഷണമല്ല. കുടുംബഭദ്രത തകർത്ത് ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുള്ള ആശയങ്ങൾ ബാല്യമനസ്സുകളിൽ നട്ടുവളർത്തുന്നത് മനുഷ്യവിരുദ്ധമാണെന്നും ലിബറൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കങ്ങൾ വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജംഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ നിഷാദ് സലഫി, യു. മുഹമ്മദ് മദനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജംഷീർ, അസ്ഹർ ഫറോക്ക്, ജംഷീർ, മുഫീദ്, ഹനാൻ ബാസിത്, സാബിർ, റഷീദ് നരിക്കുനി, ഷാഹുൽ ഫറോക്ക്, സുബൈർ താമരശ്ശേരി, ഷിഹാബ് മെഡിക്കൽ കോളജ്, നസീർ കൊടുവള്ളി, ഷഹീർ സിറ്റി എന്നിവർ സംസാരിച്ചു. ഫോട്ടോ: Wisdom Youth: വിസ്‌ഡം യൂത്ത് ടാർഗറ്റ് ജില്ല സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.