മുലയൂട്ടൽ വാരാചരണം

പാഴൂർ: കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും അമ്മമാർക്കായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ. അബ്ദുൽ റഷീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ഒ. രജിഷ എന്നിവർ ക്ലാസെടുത്തു. വിജയികൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. ആശാപ്രവർത്തകരായ നുസ്റത്ത്, രുഗ്മിണി, ശൈലജ, ജയ എന്നിവർ നേതൃത്വം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.