ജെ.ഡി.യു വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ ചേരില്ല

പ​ട്ന: കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ വീ​ണ്ടും ചേ​രി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​ന​താ​ദ​ൾ യു​നൈ​റ്റ​ഡ്. ബി.​ജെ.​പി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ൽ ഇ​ല്ലെ​ന്നും പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ര​ഞ്ജ​ൻ എ​ന്ന ലാ​ല​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന നി​തി ആ​യോ​ഗ് സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വി​ട്ടു​നി​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​ന്, അ​ത് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. മു​ഖ്യ​മ​ന്ത്രി വി​ട്ടു​നി​ന്ന​തി​ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, കോ​വി​ഡാ​ന​ന്ത​ര സാ​ഹ​ച​ര്യ​മാ​ണ് യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.