പേരാമ്പ്ര: ഗുരുതര ജനിതകരോഗമായ എസ്.എം.എ ബാധിച്ച് കാരുണ്യംതേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാൻ ചികിത്സ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനുവേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന നാളികേരം ചലഞ്ചിന് തുടക്കമായി. വിവിധ യൂനിറ്റുകളിൽനിന്ന് ലഭിക്കുന്ന നാളികേരം പേരാമ്പ്ര, മേപ്പയൂർ എന്നിവിടങ്ങളിൽ സമാഹരിക്കും. ചെറുവണ്ണൂർ പഞ്ചായത്തിലെ പടിഞ്ഞാറക്കരയിൽ നടന്ന നിയോജകമണ്ഡലംതല ഉദ്ഘാടനം മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, ആർ.കെ. മുനീർ, എം.കെ.സി. കുട്ട്യാലി, ശിഹാബ് കന്നാട്ടി, വി.വി.എം. ബഷീർ, എൻ.എം. കുഞ്ഞബ്ദുല്ല, അബ്ദുൽ കരീം കോച്ചേരി, സത്താർ കീഴരിയൂർ, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.സി. മുഹമ്മദ്, പി.സി. ഉബൈദ്, മുഹമ്മദ് അഫ്സൽ അൽ സഫ, കെ.എം. അബ്ദുറഹ്മാൻ, പി.സി. മുഹമ്മദലി, കെ.കെ. മുഹമ്മദ്, ആസിഫ് മുയിപ്പോത്ത്, അബ്ദുൽ ഹമീദ് തച്ചറോത്ത്, അബ്ദുറഹ്മാൻ തച്ചറോത്ത്, കെ.പി. അമ്മദ്, കെ.ടി.കെ. അഫ്സൽ, അസൈനാർ തച്ചറോത്ത് എന്നിവർ പങ്കെടുത്തു. .............. Photo: ഇവാന്‍റെ ചികിത്സക്കുവേണ്ടിയുള്ള നാളീകേര ചലഞ്ച് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.