ദീപക്കിന്റെ തിരോധാനം: മുഖ്യമന്ത്രി ഇടപെടണം -മുസ് ലിം ലീഗ്

മേപ്പയൂർ: കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനത്തെക്കുറിച്ച അന്വേഷണം പ്രഹസനമാണെന്നും അന്വേഷണത്തിന് പുതിയ ഏജൻസിയെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും മേപ്പയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൻ ആവശ്യപ്പെട്ടു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. പകരം ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പിക്കണം. തിക്കോടി കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്റേതല്ല എന്ന് അന്നുതന്നെ മാതാവ് പറഞ്ഞിട്ടുപോലും സംസ്കരിക്കാൻ വിട്ടുകൊടുത്ത പൊലീസ് നടപടി സംശയകരമാണ്. കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്​. കുറ്റവാളികളെ കണ്ടെത്താൻ അടിയന്തരനടപടി കൈക്കൊള്ളണം. വാർത്തസമ്മേളനത്തിൽ മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്, മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്, പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡൻറ് എം.കെ. അബ്ദുറഹിമാൻ, ജനറൽ സെകട്ടറി എം.എം. അഷറഫ്, ട്രഷറർ അൻവർ കുന്നങ്ങാത്ത്, സെക്രട്ടറി ഇസ്മായിൽ കീഴ്പോട്ട്, മുജീബ് കോമത്ത്, ഇബ്രാഹീം വടക്കുമ്പാട്ട്, പി. അസ്സയിനാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.