മണ്ണ്-ജല പരിശോധന ലബോറട്ടറി ഉദ്ഘാടനം

വടകര: നഗരസഭ ഗ്രീൻ ടെക്നോളജി സെന്റ‍റിൽ ഹരിയാലിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മണ്ണ്-ജല പരിശോധന ലബോറട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. മാലിന്യനിർമാർജനത്തിന് നഗരവും ഗ്രാമവും ഒരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു. മാലിന്യസംസ്കരണരംഗത്ത് കേരളം വടകര നഗരസഭയുടെ പ്രവർത്തനങ്ങളെ ഉറ്റുനോക്കുന്നതായും അവർ പറഞ്ഞു. ഏറ്റവും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളാണ് മണ്ണ്-ജല പരിശോധനക്ക് ഒരുക്കിയത്. മണ്ണറിഞ്ഞ് കൃഷിചെയ്യാൻ മണ്ണിൽ അവശ്യം വേണ്ട പി.എച്ച്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി അനിവാര്യമായിവേണ്ട മൂലകങ്ങളും പരിശോധിക്കും. ജലപരിശോധനയിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം ഉൾപ്പെടെ 16 തരം പരിശോധനകളും ഇവിടെ ലഭിക്കും. ഇത്രയും പരിശോധനക്ക് 900 രൂപയും മണ്ണ് പരിശോധനക്ക്​ 200 രൂപയുമാണ് ഈടാക്കുക. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, പയ്യോളി നഗരസഭ ചെയർപേഴ്സൻ വടക്കയിൽ ഷഫീക്, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.കെ. അഷറഫ്, കെ.കെ. ബിജുള, ആയിഷ ഉമ്മർ, പി. ശ്രീജിത്ത്, ഷക്കീല ഈങ്ങോളി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വിജയി, പി. സജീവ് കുമാർ, എ.പി. പ്രജിത, എം. ബിജു, സിന്ധു പ്രേമൻ, നവകേരള മിഷൻ ജില്ല കോഓഡിനേറ്റർ പ്രകാശ്, ടി.പി. ഗോപാലൻ, സി. രാമകൃഷ്ണൻ, പുറത്തോടത്ത് സുകുമാരൻ, പ്രഫ. കെ.കെ. മഹമൂദ്, കെ. പ്രകാശൻ, സെക്രട്ടറി എൻ.കെ. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. .......... ചിത്രം ഹരിയാലി മണ്ണ്-ജലപരിശോധന ലാബ് അഡി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു Saji 1 .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.