കോഴിക്കോട്: ആഭരണ നിർമാണ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും ജി.എസ്.ടി പിരിവിന്‍റെ പേരിൽ തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്നും സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കെ. മനോഹരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ, ട്രഷറർ കെ.എം. ഗണേശൻ, വി. ശശികുമാർ, പി.കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു. സി.പി. സുലൈമാൻ സ്വാഗതവും കെ. ജയരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. ചന്ദ്രൻ (പ്രസി.), കെ. മനോഹരൻ, കെ.ബി. സുകുമാരൻ, ടി.വി. രാജൻ, സി. സേതുമാധവൻ (വൈസ് പ്രസി.), വി.പി. സോമസുന്ദരൻ (ജന. സെക്ര.), വി. ശങ്കർ, കെ. സുനിൽകുമാർ, കെ. ജയരാജൻ, ഷീല പ്രകാശൻ (സെക്ര.), കെ.എം. ഗണേശൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.