സ്വേച്ഛാധിപത്യം അടിച്ചേൽപിക്കാനുള്ള നീക്കം അപകടകരം -സുനിൽ പി. ഇളയിടം

തലശ്ശേരി: ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ മൂല്യബോധവും തകർത്ത്‌ സ്വേച്ഛാധിപത്യം അടിച്ചേൽപിക്കാനുള്ള അപകടകരമായ നീക്കമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. വർഗീയ ഭൂരിപക്ഷം രാഷ്‌ട്രീയ ഭൂരിപക്ഷമായി മാറുന്ന അപകടത്തെക്കുറിച്ച്‌ ഭരണഘടന അസംബ്ലിയിൽ ഡോ. അംബേദ്‌കർ മുന്നറിയിപ്പ്‌ നൽകിയതാണ്. ആ അപകടമാണ്‌ രാജ്യം അഭിമുഖീകരിക്കുന്നത്‌. വടവതിവാസു പഠനകേന്ദ്രം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ സംഘടിപ്പിച്ച 'ഭരണഘടനാ ദർശനം' പ്രഭാഷണവും വടവതി അനുസ്‌മരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി 'സ്വാതന്ത്ര്യസമരവും കമ്യൂണിസ്‌റ്റുകാരും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ല സെക്ര​േട്ടറിയറ്റംഗം എൻ. സുകന്യ വടവതി വാസു അനുസ്‌മരണ പ്രഭാഷണം നടത്തി. എം.സി. പവിത്രൻ, സി.കെ. രമേശൻ എന്നിവർ സംസാരിച്ചു. ജില്ല സെക്ര​േട്ടറിയറ്റംഗം കാരായി രാജൻ പങ്കെടുത്തു. ആർട്ടിസ്‌റ്റ്‌ സുനിൽ കതിരൂർ വരച്ച സുനിൽ പി. ഇളയിടത്തിന്റെ ഛായാചിത്രം കൈമാറി. ജവഹർഘട്ടിൽ സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശന്‌ ദീപശിഖ നൽകി എ.എൻ. ഷംസീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ദീപശിഖ റൂറൽ ബാങ്ക്‌ പരിസരത്ത്‌ സമാപിച്ചു. കാരായി ചന്ദ്രശേഖരൻ ദീപശിഖ ഏറ്റുവാങ്ങി. പടം......വടവതിവാസു പഠനകേന്ദ്രം സംഘടിപ്പിച്ച 'ഭരണഘടനാ ദർശനം' പ്രഭാഷണം സുനിൽ പി. ഇളയിടം ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.