വിദ്യാർഥികളിൽ സാമൂഹികബോധം വളർത്തണം

വടകര: വിദ്യാർഥികളിൽ സാമൂഹികബോധം വളർത്തിയെടുത്താലേ സാമൂഹികനന്മയുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ഏറാമല ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ രണ്ടാം വർഷ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ്​ ടു വിദ്യാർഥികൾക്കായി നടത്തിയ അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് മെംബർ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷക്കീല ഈങ്ങോളി മുഖ്യാതിഥിയായി. പി. ദാമു, കെ. ശശി, വി.പി. കുഞ്ഞബ്ദുല്ല, ബാബു പറമ്പത്ത്, കോട്ടയിൽ കുഞ്ഞമ്മദ്, വിജയൻ കോമത്ത്, ജയന്തി പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു. വിനോദൻ പുനത്തിൽ സ്വാഗതവും കെ.ഇ. സുലൈമാൻ നന്ദിയും പറഞ്ഞു. ................ ചിത്രം ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ രണ്ടാം ഘട്ടം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.