ജലജീവൻ: സർവേ ആരംഭിച്ചു

തിരുവള്ളൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പങ്കാളിത്താധിഷ്ഠിത ജലവിഭവ ഭൂപടം തയാറാക്കുന്നു. ഇതിനുവേണ്ടി പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയുള്ള വിവരശേഖരണ സർവേ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.വി. ഷഹനാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷില കോരപ്പാണ്ടി, സി.വി. രവീന്ദ്രൻ, കെ.വി. ഗോപാലൻ, ഗോപി നാരായണൻ മാസ്റ്റർ, പി.സി. ഹാജറ, ജാസ്മിന ചങ്ങരോത്ത്, പ്രോജക്ട് ഡയറക്ടർ മോഹനൻ കോട്ടൂർ, കോഓഡിനേറ്റർ ഷീന മനോജ്, ടീം ലീഡർ സരിമ തുടങ്ങിയവർ സംബന്ധിച്ചു. ............. പടം. ജൽജീവൻ മിഷൻ തിരുവള്ളൂർ പഞ്ചായത്തുതല സർവേ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.