വടകര: ലോക മുലയൂട്ടൽ വാരത്തിന്‍റെ സമാപനത്തിൽ മുലയൂട്ടലിന്‍റെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുന്നതിന്‍റെ ഭാഗമായി വടകരയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ചു. ജില്ല ആശുപത്രി സീനിയർ നഴ്സിങ് ഓഫിസർ ടി. പ്രമീള ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്, ഐ.എം.എ വടകര റൈഡേഴ്സ്, വടകര റോട്ടറി, എയ്ഞ്ചൽസ്, എൻ.എൻ.എഫ്, എൻ.എച്ച്.എം, പാർക്കോ ഹോസ്പിറ്റൽ എന്നിവ പങ്കാളികളായി. ഐ.എ.പി പ്രസിഡന്‍റ് ഡോ. പ്രശാന്ത് പവിത്രൻ അധ്യക്ഷത വഹിച്ചു. ഐ.എ.പി വടകര സെക്രട്ടറി ഡോ. നൗഷീദ് അനി, എയ്ഞ്ചൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.പി. രാജൻ, കെ. ദിനേശൻ, ഡോ. രാകേഷ് രാജ്, ഡോ. കെ. മുഹമ്മദ് മുല്ലക്കാസ്, ഡോ. കെ.എം. അബ്ദുല്ല, ഡോ. രവി, ഡോ. അഫ്സൽ ഉസ്മാൻ, ജില്ല ആശുപത്രി നഴ്സിങ് ഓഫിസർ യു.ടി. ദിവ്യ, പി.കെ. സിബി എന്നിവർ സംസാരിച്ചു. ചിത്രം ലോക മുലയൂട്ടൽ വാരം സമാപനത്തിന്റ ഭാഗമായി വടകരയിൽ നടത്തിയ സൈക്കിൾ റാലി Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.