നാദാപുരം: വളയത്ത് യുവാവിനെ കാണാനില്ലെന്ന പരാതിക്കു പിന്നാലെ നാദാപുരത്തും മറ്റൊരു പരാതി. ചാലപ്പുറം സ്വദേശിയും നിലവിൽ ഇയ്യങ്കോട് മഠത്തിൽ താമസിക്കുകയും ചെയ്യുന്ന അനസിനെ (26) കാണാനില്ലെന്നാണ് മാതാവ് നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ജൂലൈ 21ന് വിദേശത്തുനിന്ന് നാട്ടിലേക്കു പുറപ്പെട്ടതായിരുന്നു. എന്നാൽ, ഇതുവരെ വീട്ടിലെത്തിയിട്ടില്ല. വീട്ടിൽ യുവാവിനെ തേടി അജ്ഞാതർ എത്തിയതായും പരാതിയിൽ പറയുന്നു. സ്വർണക്കടത്ത് സംഘമാണ് യുവാവിന്റെ തിരോധാനത്തിന്റെ പിന്നില്ലെന്നാണ് സംശയം. വളയത്ത് രണ്ടു ദിവസം മുമ്പ് സമാന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ഖത്തറിൽനിന്ന് നാട്ടിലേക്കു തിരിച്ച വാതുക്കൽ പറമ്പത്ത് റിജേഷിനെ ഒന്നര മാസമായിട്ടും കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം. ഇതിനിടയിലാണ് നാദാപുരം പൊലീസിലും സമാന പരാതി ലഭിച്ചിരിക്കുന്നത്. പടം: CL K ZNd 3: missing anas
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.