ചൊക്ലി: മയ്യഴി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി കൃഷിക്കും കുടിവെള്ളത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ നിർദിഷ്ട മോന്താൽ റെഗുലേറ്റർ കം ബ്രിഡ്ജ് ഉടൻ യാഥാർഥ്യമാക്കണമെന്ന് കേരള കർഷകസംഘം പാനൂർ സർക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ പതാക ഉയർത്തി. എം. സുധാകരൻ, കെ. രവീന്ദ്രൻ, ടി. വിമല, അസ്കർ പൊന്ന്യം എന്നിവർ സമ്മേളനം നിയന്ത്രിച്ചു. പി.കെ. സൗമിനി രക്തസാക്ഷി പ്രമേയവും പി. പ്രകാശ് അനുശോചനപ്രമേയവുമവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.ടി.കെ. ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.വി. മാലിനി, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ എ.വി. ബാലൻ, കമല ശ്രീധരൻ എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാദമി പുരസ്കാരജേതാവ് കവിയൂർ രാജഗോപാലൻ, മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഒളവിലം പാത്തിക്കലിൽ സതീഷ് കണ്ടോത്ത് എന്നിവരെ അനുമോദിച്ചു. പൊതുസമ്മേളനം കർഷകസംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. foto - PGR -olavilam-കേരള കർഷകസംഘം പാനൂർ ഒളവിലത്ത് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.