എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷി സംവരണത്തിലും കോഴ

തിരുവമ്പാടി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക -അനധ്യാപക നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതിരിക്കാൻ എയ്ഡഡ് സ്കൂൾ ലോബി ശ്രമം തുടങ്ങി. ചില സ്കൂൾ മാനേജ്മൻെറുകൾ നിയമന അപേക്ഷ ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നാൽ, അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളോട് മാനേജ്മൻെറുകൾ ലക്ഷങ്ങൾ കോഴ ചോദിച്ചതായി ആക്ഷേപമുണ്ട്. സംവരണമനുസരിച്ച് നിയമനം നൽകാൻ ഹയർ സെക്കൻ ഡറിയിൽ 40ഉം ഹൈസ്കൂളിൽ 25ഉം ലക്ഷം രൂപ വരെ കോഴ ചോദിച്ച മാനേജ്മൻെറുകൾ ഉണ്ടെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. സംവരണപ്രകാരം നിയമനം നടത്താൻ ആവശ്യമായ ഭിന്നശേഷി അധ്യാപക- അനധ്യാപക ഉദ്യോഗാർഥികൾ സംസ്ഥാനത്തില്ലെന്ന് പ്രചാരണം നടത്തി സംവരണ ഉത്തരവിനെ മറികടക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാനത്തെ സ്പെഷൽ എംപ്ലോയ്മൻെറ് എക്സേ ഞ്ചുകളിൽ നൂറുകണക്കിന് ഭിന്നശേഷി അധ്യാപക- അധ്യാപകേതര ജീവനക്കാരാണ് തൊഴിലിനായി കാത്തിരിക്കുന്നത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്ത എയ്ഡഡ് വിദ്യാലയങ്ങൾ 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18വരെ നടത്തിയ നിയമനങ്ങളിൽ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതൽ നടത്തിയ നിയമനങ്ങളിൽ നാല് ശതമാനവും നികത്താത്ത ഒഴിവുകളായി (ബാക്ക് ലോഗ്) കണക്കാക്കി ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് സർക്കാർ വ്യക്തത വരുത്തിയിരുന്നു. 2021 നവംബർ എട്ട് മുതലുണ്ടായ ഒഴിവുകളിൽ ഭിന്നശേഷിസംവരണം ഉറപ്പാക്കിയ തസ്തികക്ക് മാത്രമേ അംഗീകാരം നൽകൂ. കാഴ്ചപരിമിതർ, ശ്രവണപരിമിതർ, ശാരീരിക പരിമിതർ, സെറിബ്രൽ പാൾസി എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്കാണ് സംവരണ നിയമനത്തിൽ മുൻഗണനയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.