ജവാനെ ആദരിച്ചു

പേരാമ്പ്ര: 24 വർഷത്തെ രാജ്യസേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ച ഹവിൽദാർ ലിനീഷ് പേരാമ്പ്രക്ക് കാലിക്കറ്റ്‌ ഡിഫൻസിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സ്വീകരണം നൽകി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. വിനോദ് പൊന്നാടയണിയിച്ചു. ജവാൻ അബ്ദുല്ല മെമന്റോ നൽകി ആദരിച്ചു. ബൈക്ക് റാലിയോടെ ആരംഭിച്ച ചടങ്ങിൽ കാലിക്കറ്റ്‌ ഡിഫൻസ് അംഗങ്ങളായ കെ.കെ. സുനിൽ കുമാർ, കെ.പി. ഷാജുമോൻ, സതീഷ് കൂത്താളി, അലി ബാലുശ്ശേരി, എം.പി. വിഷ്ണു, പ്രദീപ് പേരാമ്പ്ര, സനൂപ് തൊട്ടിൽ പാലം, രജിത് വാളൂർ, എ.സി. ജിത്തു, അശ്വിൻ കോട്ടൂർ, സായൂജ് എടക്കര, മുഹമ്മദ്‌ ഷിബി എന്നിവർ സംസാരിച്ചു. Photo: ഹവിൽദാർ ലിനീഷ് പേരാമ്പ്രക്ക് കാലിക്കറ്റ്‌ ഡിഫൻസിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സ്വീകരണം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.