കേരള പൊലീസ് സ്വർണക്കടത്ത് മാഫിയയുടെ സംരക്ഷകർ -വെൽഫെയർ പാർട്ടി

കോഴിക്കോട്: കേരള പൊലീസ് സ്വർണക്കടത്ത് മാഫിയ സംഘങ്ങളുടെ സംരക്ഷകരായി മാറുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം കുറ്റപ്പെടുത്തി. സമീപകാലത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളിലും അപകടദുരന്തങ്ങളിലും അഞ്ചുപേരാണ് മരിച്ചത്. കാണാതായവർ അതിലേറെയുമുണ്ട്. പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിന്‍റെ മരണത്തിൽ ഏറെ ദുരൂഹതകളാണുള്ളത്. ദീപകിന് പകരം ഇർഷാദിനെ ആളു​മാറി പോസ്റ്റ്മോർട്ടം നടത്തിയിട്ടും പ്രകടമായ തെളിവുകളിലൂടെ ആളെ തിരിച്ചറിയാൻ കഴിയാത്ത ആരോഗ്യവകുപ്പിലെ ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണം. ഇർഷാദിന്‍റെ വീട് വെൽഫെയർ പാർട്ടി ജില്ല ഭാരവാഹികൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.