കോഴിക്കോട്: 'ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം' പദ്ധതിയുമായി കേരള ഖാദിഗ്രാമ വ്യവസായ ബോർഡ്. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകാനും തൊഴിൽ ദാതാവാകാനുമാണ് പദ്ധതിയിലൂടെ അവസരമൊരുങ്ങുന്നത്. ഖാദിഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന 'പി.എം.ഇ.ജി.പി എന്‍റെ ഗ്രാമം' പദ്ധതികളുടെ തുടർച്ചയാണ് പദ്ധതി. പദ്ധതി മുഖേന പരമാവധി 50 ലക്ഷം രൂപ വരെ അടങ്കലുള്ള ഗ്രാമവ്യവസായ യൂനിറ്റുകൾ ആരംഭിക്കാം. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കും. പ്രോജക്ട് തുകയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി ഗ്രാൻഡ് ഖാദി ബോർഡ് വഴി നൽകും. വിവരങ്ങൾക്ക് ചെറൂട്ടി റോഡിലെ ജില്ല ഖാദിഗ്രാമ വ്യവസായ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0495 2366156, 9747075138.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.