കോഴിക്കോട്: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്‍റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അവധി ദിവസങ്ങളിലടക്കം ജോലിചെയ്ത് കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയ വകുപ്പുകളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. സെപ്റ്റംബര്‍ 15നകം നൂറുശതമാനം ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ ജില്ല കലക്ടര്‍ നേരിട്ട് പരിശോധിക്കണം. തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് മീറ്റിങ് മിനിറ്റ്സ് ലഭ്യമാക്കി പുരോഗതി പരിശോധിക്കാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളും നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ടെന്ന് കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകള്‍ 50 മുതല്‍ 80 ശതമാനംവരെ ഫയലുകള്‍ തീര്‍പ്പാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.