വിടപറഞ്ഞത് എൻ.ജി.ഒ അസോ. മുന്നണിപ്പോരാളി

പാപ്പിനിശ്ശേരി: കേരള എൻ.ജി.ഒ അസോസിയേഷന്റെ രൂപവത്കരണകാലം മുതൽ സംഘടനയുടെ മുൻനിരയിൽനിന്ന് സംഘടനയെ നയിച്ച പ്രമുഖനാണ് വിടപറഞ്ഞ അരോളിയിലെ പി.വി. രവീന്ദ്രൻ. അസോസിയേഷന്റെ ആരംഭംതൊട്ട് വിവിധ ഘടകങ്ങളിൽ ഭാരവാഹിത്വം വഹിച്ച് സംഘടനയുടെ ജില്ല സെക്രട്ടറിയായും സംസ്ഥാന നേതാവായും പ്രവർത്തനരംഗത്ത് മികവുകാട്ടിയ നേതാവ് കൂടിയായിരുന്നു. റവന്യൂ വകുപ്പിൽ ദീർഘകാലം വില്ലേജ് ഓഫിസറായിരുന്നു. സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാരെ കണ്ടെത്തി അവരെ അംഗമാക്കുന്നതിനും അവർക്കാവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി നിയമപോരാട്ടം നടത്തി അവകാശങ്ങൾ നേടിക്കൊടുക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നു. വിരമിച്ചതിനുശേഷവും സാധാരണ ജനങ്ങൾക്കാവശ്യമായ സർക്കാർ ഓഫിസുകളിൽനിന്ന് ലഭിക്കേണ്ട സഹായങ്ങളും സേവനങ്ങളും നേടിയെടുക്കുന്നതിനും അവരുടെ പ്രശ്നങ്ങളേറ്റെടുത്ത് പരിഹരിക്കാനും രവീന്ദ്രൻ സജീവമായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.