ഐ.ആർ.പി.സി വളന്റിയർ സംഗമം

പെരിങ്ങത്തൂർ: ലോക്കലിന്​ കീഴിൽ മേക്കുന്ന് സത്യൻ സ്മാരകഹാളിൽ നടന്ന വളന്റിയർ പരിശീലനം ഐ.ആർ.പി.സി സോണൽ കൺവീനർ എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. എം. സജീവൻ അധ്യക്ഷത വഹിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് ജില്ല പ്രസിഡന്റ്​ സുനിൽ മാങ്ങാട്ടിടം, ഇരിട്ടി താലൂക്ക് ആശുപത്രി സ്റ്റാഫ് നഴ്സ് എം.കെ. മിനി എന്നിവർ ക്ലാസെടുത്തു. കബീർ കരിയാട്, ജയശീലൻ നാമത്ത്, കെ.പി. അനന്തൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.