ഡ്രീമ തിയറ്റര്‍ കാര്‍ണിവല്‍ കൂത്തുപറമ്പില്‍

കണ്ണൂര്‍: തിയറ്റർ കിച്ചണ്‍ തലശ്ശേരി സംഘടിപ്പിക്കുന്ന നാടകോത്സവം സെപ്റ്റംബര്‍ നാലു മുതല്‍ ഒമ്പത് വരെ കൂത്തുപറമ്പില്‍ നടക്കും. തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വേദി. ഏഴു വേദികളിലായി 30ലധികം നാടകങ്ങള്‍ അരങ്ങേറുന്ന നാടകോത്സവത്തില്‍ 400 ല്‍പരം കലാകാരന്മാര്‍ പ​ങ്കെടുക്കും. ഡ്രീമ തിയറ്റര്‍ കാര്‍ണിവല്‍ 2022 നാടകോത്സവത്തിന്റെ ലോഗോ കൊച്ചിയില്‍ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന നാടക കളരിയിൽ പ്രശസ്തരായ നാടക പ്രവര്‍ത്തകര്‍ ക്ലാസെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. വാർത്തസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജിനോ ജോസഫ്, തിയറ്റര്‍ കിച്ചണ്‍ ഭാരവാഹികളായ സുരേഷ് ചെണ്ടയാട്, വിനോദ് നരോത്ത്, സി. ശിവദാസ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.