ദുരിതബാധിതർക്ക് അടിയന്തര ആശ്വാസമെത്തിക്കണം -മാർട്ടിൻ ജോർജ്

കണ്ണൂർ: പ്രകൃതിക്ഷോഭത്തിൽ സമാനതകളില്ലാത്ത നാശനഷ്ടം ഉണ്ടായ ജില്ലയുടെ മലയോരപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. മലയോരമേഖലയിൽ സ്ഥിതി അതിഗുരുതരം ആണ്. കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റോഡുകൾ തകർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഴ തുടർന്നാൽ കൂടുതൽ പ്രദേശങ്ങളിൽ സമാനമായ അവസ്ഥ ഉണ്ടാകും. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഊർജിതമാക്കണം. ദുരിതബാധിതർക്ക് അടിയന്തരസഹായം സർക്കാർ അനുവദിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പുവരുത്തണമെന്നും പകർച്ചവ്യാധികൾ തടയാൻ മതിയായ നടപടി സ്വീകരിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കോൺഗ്രസ്‌ പ്രവർത്തകർ ദുരിതബാധിതർക്ക് സഹായവുമായി രംഗത്തുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ നാശംവിതച്ച കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി, നെടുംപുറംചാല്‍, കേളകം പഞ്ചായത്തിലെ വെള്ളൂന്നി, പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ, മരിയ ഭവൻ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.