നടുവണ്ണൂർ: പരിമിതികൾക്കും ഇല്ലായ്മകൾക്കും നടുവിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പുതുക്കുടിത്താഴെ അംഗൻവാടി. 2004ൽ നിർമിച്ച അംഗൻവാടി കെട്ടിടം ചെരിവ് വന്നതിനാൽ നാലുവർഷം മുമ്പ് വരാന്തയിൽ ചുമർ നിർമിച്ച് താങ്ങിനിർത്തിയ നിലയിലാണ്. കാലപ്പഴക്കത്താൽ ജനലുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യവും ഇല്ല. കെട്ടിടത്തിന് ചുറ്റുമതിലും ഗേറ്റും ആവശ്യത്തിന് കളിസ്ഥലവുമില്ല. അംഗൻവാടിയിലേക്ക് വരുന്ന റോഡുകളുടെ അവസ്ഥയും ദയനീയമാണ്. ഒറ്റ റോഡ് പോലും ടാറിങ് നടത്തിയിട്ടില്ല. മഴയത്ത് വളരെ ബുദ്ധിമുട്ടിയാണ് രക്ഷിതാക്കൾ അംഗൻവാടിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. ഏറെ കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന അംഗൻവാടിക്ക് ആവശ്യത്തിന് സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കണമെന്നും അംഗൻവാടിയിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. ഇക്കഴിഞ്ഞ ഗ്രാമസഭയിൽ അംഗൻവാടി കെട്ടിടം പുതുക്കി നിർമിക്കണമെന്ന പ്രമേയം ബന്ധപ്പെട്ടവർ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.