ഞാറ്റുവേലച്ചന്ത തുടങ്ങി

ബാലുശ്ശേരി: കൃഷിഭവനിൽ ഞാറ്റുവേലച്ചന്ത തുടങ്ങി. കർഷകർക്കാവശ്യമായ നടീൽവസ്തുക്കൾ, വിത്തുകൾ, പച്ചക്കറിവിത്തുകൾ, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഫലവൃക്ഷത്തൈകൾ, മറ്റ് ഉൽപാദനോപാധികൾ എന്നിവ ഞാറ്റുവേലച്ചന്തയിൽ ലഭ്യമാണ്. ഞാറ്റുവേലച്ചന്തയുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എമ്മച്ചംകണ്ടി അസൈനാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫിസർ പി. വിദ്യ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ശ്രീജ, വാർഡ് മെംബർ പി. ഇന്ദിര എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന കാട്ടുപറമ്പത്ത്, വത്സല, അനൂജ, ആരിഫ ബീവി, സി.എം. മിനി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഇ. സജി നന്ദി പറഞ്ഞു. ബാലുശ്ശേരി കാർഷിക കർമസേനയുടെ നേതൃത്വത്തിൽ തൈകളും വിത്തുകളും ചടങ്ങിൽ വിതരണം ചെയ്തു. Photo: chanda balu ബാലുശ്ശേരി കൃഷിഭവനിൽ തുടങ്ങിയ ഞാറ്റുവേലച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.