കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വീണ്ടും ട്രെയിൻ നിർത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂർ - ഷൊർണൂർ പാസഞ്ചർ ജൂലൈ നാലു മുതൽ സ്റ്റേഷനിൽ നിർത്തും. കണ്ണൂരിൽനിന്ന് വൈകീട്ട് 3.10ന് പുറപ്പെടുന്ന ട്രെയിൻ 4.42ന് ചേമഞ്ചേരിയിൽ എത്തും. നേരത്തെ എട്ട് പാസഞ്ചർ ട്രെയിനുകളായിരുന്നു ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്നത്. കോവിഡ് രൂക്ഷമായ സമയത്ത് ഇവ നിർത്തലാക്കുകയായിരുന്നു. മംഗളൂരു ഭാഗത്തേക്ക് പോകുന്ന കോഴിക്കോട്-കണ്ണൂർ, തൃശൂർ -കണ്ണൂർ, കോഴിക്കോട് കണ്ണൂർ, കോയമ്പത്തൂർ -കണ്ണൂർ, ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന കണ്ണൂർ- കോയമ്പത്തൂർ, മംഗളൂരു - കോഴിക്കോട്, കണ്ണൂർ - ഷൊർണൂർ, കണ്ണൂർ - കോഴിക്കോട് എന്നീ ട്രെയിനുകൾക്കായിരുന്നു സ്റ്റോപ്. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ എല്ലാ ട്രെയിനുകളും നിർത്തണമെന്ന ആവശ്യം ശക്തമാണ്. സീസൺ ടിക്കറ്റുകാർ, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുള്ള സ്റ്റേഷനാണിത്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, ഉള്ള്യേരി പഞ്ചായത്തുകളിലെ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഈ സ്റ്റേഷൻ. സ്വാതന്ത്ര്യ മര കാലത്ത് അഗ്നിക്കിരയാക്കിയതിന്റെ ചരിത്ര പ്രാധാന്യവും ചേമഞ്ചേരി സ്റ്റേഷനുണ്ട്. പടം Koy 1 ജൂൺ ഒമ്പതിന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.