മാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറൂപ്പ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്റസ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികൾ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. വി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. സമസ്ത പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയവരെയും വിദ്യാർഥികളെ സജ്ജമാക്കിയ ഷഹൽ ഹുദവിയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും അനുമോദിച്ചു. ജനറൽ സെക്രട്ടറി കെ.എം.എ. റഹ്മാൻ ആമുഖപ്രഭാഷണം നടത്തി. മുഹമ്മദ് ഇർഫാൻ ഹുദവി, പി.സി. മൊയ്തീൻ കോയ ഹാജി, ഹബീബ് ചെറൂപ്പ, ടി. നാസർ, പി.എം. സലീം, കെ. യാസിർ, മുഷറഫ് ഗസ്സാലി എന്നിവർ സംസാരിച്ചു. sun mavoor samastha ചെറൂപ്പ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്റസയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.