ബഫർ സോൺ, ഇ.എസ്.എ; തിരുവമ്പാടിയിൽ ഇന്ന് പ്രതിഷേധ റാലി

തിരുവമ്പാടി: ബഫർ സോൺ, ഇ.എസ്.എ നിയമങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച 4.30 ന് തിരുവമ്പാടിയിൽ സംയുക്ത സമരസമിതി പ്രതിഷേധ റാലിയും പൊതുയോഗവും നടത്തും. മലയോര ജനതയുടെ ജീവിതാവസ്ഥക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുടിയിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സംയുക്ത സമര സമിതി ആരോപിച്ചു. തിങ്കളാഴ്ച 4.30ന് വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിക്കും. സംഘാടക സമിതി യോഗത്തിൽ സംയുക്ത സമരസമിതി രക്ഷാധികാരി ഫാ. തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. സെബിൻ തൂമുള്ളിൽ, ബെന്നി ലൂക്കോസ്, സജീവ് പുരയിടത്തിൽ, ബെന്നി കിഴക്കേപറമ്പിൽ, ജോസഫ് പുലക്കുടി, തങ്കച്ചൻ തെക്കേക്കര, ബിജു പുരയിടത്തിൽ, വിബിൻ പുലക്കുടി, ബോബൻ മുരിങ്ങയിൽ, എഡ്വിൻ ചക്കുന്നുംപുറത്ത്, ജോയി ഞാറക്കുളം, ചാക്കോ കൊച്ചീലത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.