തിരുവള്ളൂർ: തിരുവള്ളൂർ സ്റ്റീൽ പാലസ് സ്ഥാപനത്തിനു മുന്നിൽ 24 ദിവസമായി നടത്തിവരുന്ന സർവകക്ഷി കർമസമിതി അനിശ്ചിതകാല സത്യഗ്രഹം ഒത്തുതീർന്നു. 2001 മുതൽ മാമ്പയിൽ ഷംസുവിന്റെ ഉടമസ്ഥതയിൽ തിരുവള്ളൂരിൽ പ്രവർത്തിച്ചുവരുന്ന കമ്പി, സിമൻറ് വ്യാപാര സ്ഥാപനമാണ് സ്റ്റീൽ പാലസ്. പിന്നീട് അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽവെച്ച് ഷംസു മരിച്ചു. ആശുപത്രിവാസക്കാലത്ത് തന്റെ കട നോക്കിനടത്താൻ പറമ്പത്ത് അബ്ദുറഹ്മാൻ എന്ന സുഹൃത്തിനെ ഏൽപിച്ചാണ് ഷംസുദ്ദീൻ ആർ.സി.സിയിലേക്കു പോയത്. ഷംസുവിന്റെ മരണശേഷം തങ്ങളുടെ സമ്പാദ്യമായ സ്റ്റീൽ പാലസ് തിരിച്ചേൽപിക്കാൻ ഷംസുവിന്റെ ഭാര്യ ഹസീനയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടെങ്കിലും അത് പാലിക്കാൻ അബ്ദുറഹ്മാൻ തയാറാവാതെ വന്നപ്പോഴാണ് ഷംസുവിന്റെ കുടുംബത്തിന്റെ അഭ്യർഥനപ്രകാരം രാഷ്ട്രീയ പാർട്ടി നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഒത്തുതീർപ്പിന്റെ ഭാഗമായി എട്ടു ലക്ഷം രൂപ ശനിയാഴ്ച ഷംസുവിന്റെ കുടുംബത്തെ ഏൽപിച്ചതോടെയാണ് ഇതിന്റെ ഭാഗമായി ഈ മാസം രണ്ടു മുതൽ ആരംഭിച്ച സമരം അവസാനിപ്പിച്ചത്. സമരവിജയാഹ്ലാദത്തിന്റെ ഭാഗമായി തിരുവള്ളൂരിൽ നടന്ന പൊതുയോഗം സി.പി.എം ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.ടി. രാജൻ അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ ഗോപി നാരായണൻ, എം.സി. പ്രേമൻ, കെ.കെ. ശങ്കരൻ, എൻ.കെ. അഖിലേഷ്, ഇ.കെ. പവിത്രൻ, കെ.കെ. മോഹൻ, കെ.വി. സുധി, എം. ചന്ദ്രശേഖരൻ, എം.വി. കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു. പടം..തിരുവള്ളൂർ സ്റ്റീൽ പാലസിനു മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം ഒത്തുതീർന്നതിന്റെ ഭാഗമായി നടന്ന പൊതുയോഗം സി.പി.എം വടകര ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.