ആഴക്കയത്തിൽ മുങ്ങിയ കുട്ടിയെ വിദ്യാർഥി രക്ഷിച്ചു

നാദാപുരം: ആഴക്കയത്തിൽ മുങ്ങിയ കുട്ടിയെ വിദ്യാർഥി രക്ഷിച്ചു. എടച്ചേരി വാഴകുനി അഭയ്ദേവ് (18) ആണ് കുന്നംചിറക്കൽ പുഴയിൽ മുങ്ങിയ താഴെക്കൽ ബാബുവിന്റെ മകൻ സായന്തിനെ (15) രക്ഷിച്ചത്. വൈകീട്ട് കുന്നുംചിറ പാലത്തിന് സമീപം കുളിക്കുകയായിരുന്ന കുട്ടികളിൽ സായന്ത് കയത്തിൽപെടുകയായിരുന്നു. സമീപമുണ്ടായിരുന്നവരുടെ ബഹളംകേട്ട് അഭയ്ദേവ് പുഴയിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ബോധരഹിതനായി അത്യാസന്നനിലയിലായ സായന്തിനെ ആശുപത്രിയിലെത്തിച്ചത്. രക്ഷപ്പെടുത്തിയ അഭയ്ദേവ് ഡിഗ്രി വിദ്യാർഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.