വേളം: ഗ്രാമപഞ്ചായത്തിലെ 11,13 വാർഡുകളെ ബന്ധിപ്പിക്കുന്ന മലനടുവിൽ -രാജീവ്ഗാന്ധി ദശലക്ഷം കോളനി ടാറിടാൻ ഒരുക്കിവെച്ചിട്ടും പണി പൂർത്തിയാക്കുന്നില്ലെന്ന് പരാതി. 101 മീറ്റർ 9 ദൂരമുള്ള റോഡ് 90 മീറ്റർ ടാറിടാൻ ജില്ല പഞ്ചായത്തും, ചാലിൽ മുക്ക് വരെ 11 മീറ്റർ ടാറിടാൻ ഗ്രാമ പഞ്ചായത്തും ഫണ്ട് അനുവദിച്ചതായി നാട്ടുകാർ പറയുന്നു. ദുരിതത്തിലായ പ്രദേശവാസികൾ റോഡ് ടാറിങ് ചെയ്തു കിട്ടാൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ക്വാറി മാലിന്യമിട്ട് ടാറിങ്ങിന് ഒരുക്കിവെച്ചിട്ട് മാസങ്ങളായി. സ്കൂൾ വിദ്യാർഥികളും രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടെ ഉള്ളവർ മണിമല ഭാഗത്ത് നിന്നും പള്ളിയത്തേക്ക് എളുപ്പത്തിൽ എത്തുന്ന റോഡാണിത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് പണി നടക്കാത്തതിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. റോഡിലിട്ട മണ്ണും ക്വാറി മാലിന്യവും മഴയിൽ ഒലിച്ചു പോകുന്നതായും വെള്ളം കെട്ടി നിന്ന് സൈഡിലെ കരിങ്കൽ കെട്ട് തകർച്ചയിലാണെന്നും നാട്ടുകാർ പറയുന്നു. റോഡിന്റെ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.