ലഹരിമുക്തി കേന്ദ്രത്തിന്​ സമീപം ലഹരി വിൽപന; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരിമുക്തി കേന്ദ്രത്തിനരികിൽ ലഹരി വിൽപന നടത്തുന്ന നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവി (54) പിടിയിൽ. നടക്കാവ് പൊലീസിന്‍റെയും നാർകോട്ടിക് സെൽ അസി.​ കമീഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്വത്തിലുള്ള ഡൻസാഫിന്‍റെയും സംയുക്ത പരിശോധനയിലാണ്​ ഇയാൾ പിടിയിലായത്. ക്രിസ്ത്യൻ കോളജിനടുത്തുള്ള സിഗ്നലിന് സമീപം നടക്കാവ് എസ്​.ഐ എസ്.ബി. കൈലാസ് നാഥാണ്​ അറസ്റ്റ് ചെയ്തത്​. സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തുന്ന രീതിയാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നത്​. മൊത്തവിപണനക്കാർ ആന്ധ്രയിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവാണ് കൂടുതലായും എത്തിക്കുന്നത്. ഡൻസാഫ് അസി. എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി കെ. അഖിലേഷ്, സി.പി.ഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.