എം.എസ്.എസ് സ്കൂൾ ക്ലബ് ഉദ്ഘാടനം

വേങ്ങേരി: മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ജില്ല സബ് കലക്ടർ വി. ചെൽസാസിനി നിർവഹിച്ചു. സയൻസ്, മാത് സ്, സോഷ്യൽ സയൻസ്, ലിറ്റററി, ഇക്കോ, ട്രാഫിക് ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചു. ഗ്രീൻ ക്ലബ് അംഗങ്ങൾ സ്കൂൾ വളപ്പിൽ നടത്തിയ കൃഷിയിൽനിന്ന് വിളവെടുത്ത പച്ചക്കറികൾ മുഖ്യാതിഥിക്ക് സമ്മാനമായി നൽകി. എ.പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കെ. ഷബീർ, സി. സുജ, ബബിത ശശിധരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.പി. സിന്ധു സ്വാഗതവും ഇമാൻ ഫിറോസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.