ബേപ്പൂർ: വനിത സംഘങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ നബാർഡ് സഹായങ്ങൾ ലഭ്യമാക്കാൻ ഒരാഴ്ചക്കുള്ളിൽ ബന്ധപ്പെട്ടവരെ വിളിച്ച് ചർച്ച നടത്തുമെന്ന് എം.കെ. രാഘവൻ എം.പി ബേപ്പൂർ മേഖല ശിഹാബ് തങ്ങൾ വനിത വിങ് സ്വയംസഹായ സംഘം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കണ്ടി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗുജറാത്തിൽ ആർ.ബി. ശ്രീകുമാറിനെയും ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു. സഫ മക്ക മെഡിക്കൽ ഗ്രൂപ് എം.ഡി പി.കെ. അർഷാദ് മുഖ്യാതിഥിയായി. അർഷാദിനുള്ള സ്നേഹോപഹാരം എം.കെ. രാഘവൻ എം.പി സമ്മാനിച്ചു. എ.കെ. ജാബിർ കക്കോടി പൊന്നാട ചാർത്തി. മിനി സജി രചിച്ച 'കാന്താരി' കവിത സമാഹാരം എം.കെ. രാഘവൻ പി.കെ. അർഷാദിന് നൽകി പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ ആദരിച്ചു. ടി. സാജിത, ഡോ. ഫെബി ഫിറോസ്, മുഹമ്മദലി കല്ലട, രമേശ് നമ്പിയത്ത്, അക്ബറലി, പി.പി. ഹാരിസ്, കെ.പി. കോയ, മുസ്തഫ എലത്തൂർ, ഷുഹൈബ് ആക്കോട്, മൻസൂർ അക്കര കാസർകോട്, പി. മുഹമ്മദ് ബഷീർ, ശ്രീജ ബാലൻ, എം.ടി. സാബിറ, കെ.എം. മുനീറ, ഇ.കെ. റിയാസ് എന്നിവർ സംസാരിച്ചു. സാബിറ പൈക്കാട്ട് സ്വാഗതവും ടി. ഷക്കീല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.