കുന്ദമംഗലം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് തൊഴിലാളി വിഭാഗമായ ടി.യു.സി.സി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പൊതുസ്വത്തായ പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് അടിയറവുവെക്കരുതെന്നും, എൽ.ഐ.സി സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ലേബർ കോഡുകൾ പഴയപോലെ നിലനിർത്തുക എന്നും യോഗം ആവശ്യപ്പെട്ടു. ടി.യു.സി.സി സംസ്ഥാന സെക്രട്ടറി രാജൻ പൈക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി കായക്കൽ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബഷീർ പുവാട്ട്പറമ്പ്, കെ. വി. രതീഷ്, ഗണേഷ് കാക്കൂർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: മൊയ്തീൻ കുറ്റിക്കാട്ടൂർ (പ്രസി), സി.പി. സലീന (ജന.സെക്ര.), കെ.പി. നിസാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.