ലഹരിക്കെതിരെ കൂട്ടയോട്ടം

എളേറ്റിൽ: എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റ് ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. എളേറ്റിൽ വട്ടോളി അങ്ങാടിയിൽനിന്ന് ആരംഭിച്ച് സ്കൂളിൽ അവസാനിച്ചു. ഉദ്‌ഘാടനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്‌റി നിർവഹിച്ചു. വാർഡ് അംഗം കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സജിത, മുഹ്തസിൻ, സിറാജ് പന്നിക്കോട്ടൂർ, കെ. പ്രജീഷ് എന്നിവർ സംസാരിച്ചു. കെ.കെ. ജസീർ സ്വാഗതവും കെ.കെ. റഫീഖ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.