എസ്.എസ്.എൽ.സി, പ്ലസ്ടു ജേതാക്കൾക്ക് മുഴുവൻ ആദരവൊരുക്കി പഞ്ചായത്ത് പ്രസിഡന്റ്

must കൊടിയത്തൂർ: എ പ്ലസുകാരെ മാത്രമല്ല, വാർഡിലെ മുഴുവൻ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയിച്ചവർക്കും സ്നേഹാദരമൊരുക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും രണ്ടാം വാർഡ് മെംബറുമായ ഷംലൂലത്ത്. അറുപതോളം വിദ്യാർഥികൾക്കാണ് ഉപഹാരം നൽകിയത്. ചെറിയ മാർക്കിന് ഫുൾ എ പ്ലസ് നഷ്ടപ്പെട്ട നിരവധി വിദ്യാർഥികളുണ്ടെന്നതാണ് ആദരവ് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷംലൂലത്ത് പറഞ്ഞു. കാരക്കുറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി. അസീസ് അധ്യക്ഷത വഹിച്ചു. ഉപഹാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, എം.കെ നദീറ, ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, എം.എ. അബ്ദുറഹിമാൻ, എം.എ. അബ്ദുൽ അസീസ് ആരിഫ്, വി. അഹമ്മദ്, കെ.കെ.സി. റഷീദ്, പി. അഹമ്മദ്, അബ്ദുസ്സലാം, ആരിഫ് മുല്ലവീട്ടൽ അഹമ്മദ് കുട്ടി പൂളക്കത്തൊടി, മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു. kdr1 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയിച്ച മുഴുവൻ പേർക്കുമുള്ള ആദരവിൽ സി.പി. ചെറിയ മുഹമ്മദ് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.