യുവാവ്​ കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്​: കുറ്റിച്ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ്​ മുങ്ങിമരിച്ചു. കൽപറ്റ എടക്കുനിവയൽ സ്വദേശി തയ്യിൽ പറമ്പ്​ ഇമ്രാനാണ് (22) മരിച്ചത്​. ശനിയാഴ്ച രാവിലെ എട്ടോടെയാണ്​ അപകടം. കോഴിക്കോട്​ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹം സുഹൃത്തിനൊപ്പം രാവിലെ കളത്തിൽ കുളിക്കാനിറങ്ങുകയും പെട്ടെന്ന്​ മുങ്ങിപ്പോവുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ സ്ഥലത്തെത്തിയ ബീച്ച്​ അഗ്നിരക്ഷാസേനയാണ്​ മൃതദേഹം പുറത്തെടുത്തത്​. ടൗൺ പൊലീസ്​ കേസെടുത്തു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.