കുന്ദമംഗലം: കേന്ദ്ര ഭരണത്തിന്റെ മറവിൽ ഇ.ഡി.യെ ഉപയോഗപ്പെടുത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയേയും വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റ് ഓഫിസ് ഉപരോധം സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, എം. ജയപ്രകാശ്, എടക്കുനി അബ്‌ദുറഹ്‌മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ്‌ലാൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സംജിത്, വേലായുധൻ, വി.എസ്. രഞ്ജിത്ത്, ടി.കെ. ഹിതേഷ് കുമാർ, സാമിക്കുട്ടി, എം. കെ. അജേഷ്, എ. ഹരിദാസൻ, ടി.സി. അബ്‌ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.