കോഴിക്കോട്: സാംസ്കാരിക അപചയം നിലനിൽക്കുന്ന ഇക്കാലത്ത് നല്ല കലയെ തമസ്കരിക്കാനാകില്ലെന്ന് സംവിധായകനും നടനുമായ പ്രകാശ് ബാരെ. അന്തരിച്ച നാടക പ്രവർത്തകൻ എ. ശാന്തകുമാറിന്‍റെ ഓർമക്കായി റെഡ് യങ്സ് മഞ്ചാടിക്കുരു സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. താരങ്ങൾ വളർന്ന് ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്യിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടൻ നാടക സംസ്കാരത്തിന്‍റെ പ്രതിനിധിയായിരുന്നു ശാന്തകുമാറെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർത്തു. മോഹനൻ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, കെ. അജിത, സതീശ് കെ സതീശ്, എം.എം. സചീന്ദ്രൻ, അപ്പുണ്ണി ശശി, ശിരീഷ് പി.സി പാലം, സുധി, പ്രിയ വെള്ളിമാടുകുന്ന്, ബൈജു മേരിക്കുന്ന് എന്നിവർ സംസാരിച്ചു. ടൗൺഹാളിൽ നടന്ന അനുസ്മരണ ചടങ്ങിന് ശേഷം, ശാന്തകുമാർ രചിച്ച 'ഭൂപടം മാറ്റിവരയ്ക്കുമ്പോൾ' നാടകം അരങ്ങേറി. AB 9 റെഡ് യങ്സ് മഞ്ചാടിക്കുരു ടൗൺ ഹാളിൽ സംഘടിപ്പിച്ച എ. ശാന്തകുമാർ അനുസ്മരണത്തിൽ നടനും നിർമാതാവുമായ പ്രകാശ് ബാരെ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.