അഭിഭാഷക ക്ഷേമനിധി ക്രമക്കേട്: അയൽസംസ്ഥാന ബന്ധമുള്ളതിനാൽ ​

അന്വേഷണം സങ്കീർണമെന്ന് സി.ബി.ഐ കൊ​ച്ചി: അ​യ​ൽ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള​തി​നാ​ൽ അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സ​ങ്കീ​ർ​ണ​മെ​ന്ന്​ സി.​ബി.​ഐ ഹൈ​കോ​ട​തി​യി​ൽ. 7.62 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും വ്യാ​ജ സ്റ്റാ​മ്പ് വി​റ്റി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തി​ലേ​റെ തു​ക​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നും വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നാ​ല് മു​ത​ൽ ഒ​മ്പ​ത്​ വ​രെ പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി​യെ എ​തി​ർ​ത്ത്​ സി.​ബി.​ഐ​ക്ക്​ വേ​ണ്ടി അ​സി. സോ​ളി​സ്റ്റ​ർ ജ​ന​റ​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​വി​ശ​ദീ​ക​ര​ണം. ക്ഷേ​മ​നി​ധി​യു​ടെ 2007 -08 മു​ത​ലു​ള്ള അ​ക്കൗ​ണ്ട് ഓ​ഡി​റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തെ​ന്നും അ​ക്കൗ​ണ്ട് ബു​ക്കു​ക​ളോ മ​റ്റ് രേ​ഖ​ക​ളോ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​ങ്ങി​ലൂ​ടെ മാ​ത്ര​മേ വ്യാ​ജ സ്റ്റാ​മ്പു​ക​ൾ വി​റ്റി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​നാ​കു. മ​ധു​ര​യി​ൽ ആ​യു​ർ​വേ​ദ സി​ദ്ധ ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​ൻ മു​ത്തു എ​ന്ന​യാ​ൾ​ക്ക്​ പ​ണം കൈ​മാ​റി​യെ​ന്നാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മു​ത്തു​വി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഒ​ന്നാം പ്ര​തി എം.​കെ. ച​ന്ദ്ര​ൻ, ര​ണ്ടാം പ്ര​തി ബാ​ബു സ്ക​റി​യ, മൂ​ന്നാം പ്ര​തി​യും ച​ന്ദ്ര​ന്റെ ഭാ​ര്യ​യു​മാ​യ ശ്രീ​ക​ല എ​ന്നി​വ​ർ​ക്ക്​ ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്ത​ൽ. മൂ​ന്ന് കോ​ടി​യാ​ണ് ബാ​ബു സ്ക​റി​യ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. ത​ട്ടി​പ്പി​ന് ച​ന്ദ്ര​നെ പ്രേ​രി​പ്പി​ച്ച​ത് ഭാ​ര്യ ശ്രീ​ക​ല​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 96 ല​ക്ഷം രൂ​പ​യാ​ണ് എ​ത്തി​യ​ത്. കേ​ര​ള ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ​ർ ന​ട​ത്തി​യ ഓ​ഡി​റ്റി​ങ്ങി​ൽ 6,72,51,250 രൂ​പ​യു​ടെ​യും അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ച ഓ​ഡി​റ്റ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 7,61,24,725 രൂ​പ​യു​ടെ​യും ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2007 മു​ത​ൽ 2017 വ​രെ ന​ട​ന്ന പ​ണ​മി​ട​പാ​ടി​നെ സം​ബ​ന്ധി​ച്ച ഒ​രു രേ​ഖ​യും ല​ഭ്യ​മ​ല്ല. ക​ള്ള​നോ​ട്ടു​ക​ൾ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തി​ന്​ ആ​ന​ന്ദ​രാ​ജ്, ബാ​ബു സ്ക​റി​യ, എം.​കെ. ച​ന്ദ്ര​ൻ, ഷി​ജു എ​ന്നി​വ​രെ മ​ധു​ര പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക്ര​മ​ക്കേ​ട്​ കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ന​ന്ദ​രാ​ജ്, എ. ​മാ​ർ​ട്ടി​ൻ, ടി. ​ധ​ന​ബാ​ല​ൻ, ജി. ​രാ​ജ​ഗോ​പാ​ൽ, ജ​യ​പ്ര​ഭ, ഫാ​ത്തി​മ ഷെ​റി​ൻ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​ത്തി​ന്റെ വി​വ​ര​ങ്ങ​ളും കൈ​മാ​റി​യി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി​യാ​യ ച​ന്ദ്ര​നാ​ണ് എ​ല്ലാ​വ​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്കും പ​ണം നി​ക്ഷേ​പി​ച്ച​ത്. തി​രി​മ​റി ന​ട​ത്താ​ൻ പ്ര​തി​ക​ൾ ത​മ്മി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട്. 2021 ഡി​സം​ബ​ർ 23നാ​ണ് അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ കൈ​മാ​റി ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ങ്കി​ലും 2022 മാ​ർ​ച്ച്​ മൂ​ന്നി​നാ​ണ്​ കേ​സ് ഡ​യ​റി വി​ജി​ല​ൻ​സ്​ കൈ​മാ​റി​യ​തെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.