കൊതേരി അബ്ദുല്ല ഫൈസി ഇർഫാനി

മട്ടന്നൂർ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് (51) നിര്യാതനായി. പരേതനായ കൊതേരി മമ്മൂട്ടി മുസ്‌ലിയാരുടെ മകനാണ്. സമസ്ത ജില്ല മുശാവറ അംഗം, ഇർഫാനിയ ദഅവ സംഘം കേന്ദ്ര സെക്രട്ടറി, എസ്.വൈ.എസ് ജില്ല എക്സിക്യൂട്ടിവ് അംഗം, മുസ്‍ലിം ലീഗ് കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങി നിരവധി സ്ഥാനങ്ങൾ നിർവഹിച്ചുവരുകയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന ഇബ്നു കുതുബി സി.എച്ച്. അബ്ദുർ റഹ്മാൻ മുസ്‌ലിയാരുടെ മകൾ റൈഹാനയാണ് ഭാര്യ. മക്കൾ: ഹന്നത്, സ്വാലിഹ് ഇർഫാനി, മുജീബ് റഹ്മാൻ ഇർഫാനി, മിദ് ലാജ്, ഇർഫാന, മുബഷിർ, മുനവർ. മരുമക്കൾ: താജുദ്ദീൻ യമാനി, ശാഹിദ് ഇർഫാനി. സഹോദരങ്ങൾ: ആയിഷ (മെരുവമ്പായി), ഖദീജ (വെളിയമ്പ്ര), സകീന (കൊതേരി), അബ്ദുർ റഹ്മാൻ ഹാജി (പാലോട്ടുപള്ളി), സഫിയ (കാര), ജില്ല മുശാവറ അംഗം മുഹമ്മദ് ഫൈസി പറമ്പായി, ഇസ്മായിൽ (നാലാങ്കേരി), മറിയം (ശിവപുരം), സാറ (കീഴ്പ്പള്ളി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.