കോഴിക്കോട്: തെറ്റായ കൈവശാവകാശ രേഖ നൽകി ഭൂമി നഷ്ടപ്പെടുത്താൻ കൂട്ടുനിന്നുവെന്ന കേസിൽ പ്രതികളെ വിട്ടയച്ചു. നെല്ലിക്കോട് വില്ലേജ് അസിസ്റ്റന്‍റ് ആയിരുന്ന എ. സജി, ഭൂവുടമ എൻ.ഇ. ജയാനന്ദൻ എന്നിവരെയാണ് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ വിട്ടയച്ചത്. 2007ൽ നെല്ലിക്കോട് വില്ലേജ് അസിസ്റ്റന്‍റായിരിക്കേ കോവൂരിലെ അഞ്ച് സെന്‍റ് ഭൂമിക്ക് തെറ്റായ കൈവശാവകാശ രേഖ രണ്ടാം പ്രതി ജയാനന്ദന് നൽകി ഒന്നാം പ്രതി സജി തന്റെ അഞ്ച് സെന്‍റ് ഭൂമി നഷ്ടപ്പെടുത്താനിടയാക്കിയെന്ന കെ.ടി. പ്രസാദിന്‍റെ പരാതിയിൽ വിജിലൻസെടുത്ത കേസിലാണ് നടപടി. പ്രതികൾക്കായി അഡ്വ. പ്രദീപ് കുമാർ മുച്ചിലോട്ട്, അഡ്വ. ഇ.പി.ചന്ദ്രശേഖരൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.